ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴമായ ‘മിയാസാക്കി’യെ ഇന്ത്യയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലാണ് ഈ അപൂർവ്വ ഇനത്തിൽപ്പെട്ട മാമ്പഴത്തെ കണ്ടെത്തിയിരിക്കുന്നത്. ഒരു കിലോ മിയാസാക്കി മാമ്പഴത്തിന് 3 ലക്ഷം രൂപ വരെയാണ് വിലമതിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം എന്ന പ്രത്യേകതയും മിയാസാക്കിക്ക് സ്വന്തമാണ്. സാധാരണയായി ഈ ഇനം മാമ്പഴം ജപ്പാനിലാണ് കണ്ടുവരാറുള്ളത്.
പശ്ചിമ ബംഗാളിലെ ദുബ്രജ്പൂരിലെ പ്രദേശവാസി രണ്ട് വർഷം മുൻപാണ് മിയാസാക്കി മാങ്ങ നട്ടുപിടിപ്പിച്ചത്. എന്നാൽ, അടുത്തിടെയാണ് ഈ മാങ്ങയ്ക്ക് വിപണിയിൽ ഉയർന്ന വില ലഭിക്കുമെന്ന കാര്യം പ്രദേശവാസികൾ തിരിച്ചറിഞ്ഞത്. ഈ മാങ്ങയുടെ രൂപത്തിൽ തന്നെ ആകർഷകമായ പ്രത്യേകതകൾ ഉണ്ട്. തുടക്കത്തിൽ പർപ്പിൾ നിറമാണെങ്കിൽ, മാമ്പഴത്തിന്റെ പാകമാകുമ്പോൾ ജ്വലിക്കുന്ന ചുവപ്പ് നിറമായി മാറുന്നു. ഏകദേശം 350 ഗ്രാം വരെയാണ് ഒരു മാമ്പഴത്തിന്റെ തൂക്കം. ഇവയെ ‘Eggs of the sun’ എന്നും വിശേഷിപ്പിക്കുന്നു. ജപ്പാനിൽ മിയാസാക്കി മാമ്പഴത്തിന്റെ വിളവെടുപ്പ് സീസൺ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ്.
Post Your Comments