Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകൾ അറിയാം

അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 28.75 ഡോളർ ഇടിഞ്ഞ് 1,948.19 നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 44,240 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,530 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ ഉള്ളത്. ആഗോള വിപണിയിലെ ചലനങ്ങൾക്ക് അനുസൃതമായി ആഭ്യന്തര വിപണിയിലും മാറ്റം ഉണ്ടാകാറുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 28.75 ഡോളർ ഇടിഞ്ഞ് 1,948.19 ഡോളർ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

ഈ മാസം സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത് ജൂൺ 2-നായിരുന്നു. ഒരു പവൻ സ്വർണത്തിന് 44,800 രൂപയും, ഒരു ഗ്രാമിന് 5,600 രൂപയുമായിരുന്നു ജൂൺ രണ്ടിലെ നിരക്ക്. അതേസമയം, സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയത് മെയ് 5-നാണ്. ഒരു പവൻ സ്വർണത്തിന് 45,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,720 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

Also Read: മോർച്ചറിയിൽ അറ്റൻഡർമാർ യുവതികളുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു; 5 നിർദേശങ്ങളുമായി കോടതി

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 77.80 രൂപയാണ് ഇന്നത്തെ വിപണി വില. 8 ഗ്രാമിന് 622.40 രൂപയും, 100 ഗ്രാമിന് 7,780 രൂപയുമാണ് ഇന്നത്തെ വിലനിലവാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button