തിരുവനന്തപുരം: കാലവര്‍ഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തേക്ക് നീങ്ങിയ കാലവര്‍ഷം അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
അടുത്ത ദിവസങ്ങളില്‍ തന്നെ കാലവര്‍ഷത്തോട് അനുബന്ധിച്ച മഴ കേരളത്തില്‍ കിട്ടിതുടങ്ങും. നേരത്തെ ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Read Also: തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി: തെരഞ്ഞെടുപ്പ് കമ്മീഷണർ
എന്നാല്‍ പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം, കാലവര്‍ഷമെത്തുന്നതിനെ വൈകിപ്പിച്ചു. മെയ് 26ന് ശ്രീലങ്കന്‍ കരയിലെത്തേണ്ടിയിരുന്ന കാലവര്‍ഷം കര തൊട്ടത് ഏഴ് ദിവസം വൈകി ജൂണ്‍ 2നാണ്. നിലവില്‍ ലക്ഷദ്വീപ്, കോമോറിന്‍ തീരത്തായുള്ള കാലവര്‍ഷത്തിന് കേരളാതീരത്തേക്ക് എത്താന്‍ അനുകൂല സാഹചര്യമാണ്.
ആദ്യം മഴ കിട്ടുക തെക്കന്‍ കേരളത്തിലായിരിക്കും. നാളെയോടെ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് പിന്നീട് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങിയാല്‍ , പതിയെ തുടങ്ങുന്ന കാലവര്‍ഷം മെച്ചപ്പെട്ടേക്കും.
Post Your Comments