Latest NewsKeralaNews

പ്രബുദ്ധ കേരളത്തിന്റെ ഒരു അവസ്ഥ, ഇവനും ഹീറോ…! – സവാദിനെ മാലയിട്ട് സ്വീകരിച്ചതിനെതിരെ വിമർശനം

തിരുവനന്തപുരം: ഓടുന്ന കെ.എസ്.ആർ.ടി.സി ബസില്‍ വെച്ച് തന്റെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദ് ഷായ്ക്ക് ഉപാധികളോടെ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സവാദിനെ മാലയിട്ട് ആദരിച്ചാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ഇപ്പോഴിതാ, ഇതിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത്. ഒരു വിഭാഗം ആളുകൾ സവാദിന് വേണ്ടി കൈയ്യടിക്കുകയും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് അസോസിയേഷൻ പേജുകൾ ആരംഭിക്കുകയും ചെയ്യുമ്പോൾ, മറ്റൊരു വിഭാഗം ഇതെല്ലാം കണ്ട് ‘പ്രബുദ്ധ കേരളത്തിന്റെ’ പോക്ക് ഇത് എങ്ങോട്ടെന്ന ആശങ്കയിലാണ്. പോലീസ് അറസ്റ്റ് ചെയ്ത്, കോടതി റിമാൻഡ് ചെയ്ത ഒരാളെ വിധി വരും മുൻപ് നിരപരാധിയെന്ന് മുദ്രകുത്തുകയാണ് ഒരു വിഭാഗം. ഇയാൾ നിരപരാധിയാണ് എന്നും കുറ്റം ആരോപിച്ച പെൺകുട്ടി പബ്ലിസിറ്റിക്ക് വേണ്ടി സൃഷ്ടിച്ച കേസാണ് ഇതെന്നും കേരള മെൻസ് അസോസിയേഷൻ ആരോപിക്കുന്നു.

എന്നാൽ, സവാദിനെ പോലെ ഒരാളെ മാലയിട്ട് കരഘോഷവുമായി സ്വീകരിച്ച് ആനയിച്ചിരുത്തുന്നതിലൂടെ എന്ത് സന്ദേശമാണ് ഇവരൊക്കെ കേരളത്തിനും സമൂഹത്തിനും നൽകുന്നതെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. സ്വീകരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചില പ്രതികരണങ്ങൾ ഇങ്ങനെ:

‘ഇതു കേരളമാണ് എന്ന് പറയുന്നതു ഇതുകൊണ്ടാണ്’

‘അവന് ചിരിവരുന്നുണ്ടാവും.. സത്യം തിരിച്ചറിയാനുള്ള യന്ത്രം പ്രവർത്തിക്കാത്ത ഈ കോമാളികളെ കണ്ടിട്ട്.’

‘ഈ സ്വീകരണം നൽകുന്നവർ ഇങ്ങനെ ചെയ്യുന്നവർ ആണ്… ഇനി അവർ ചെയ്താലും ആരും പ്രതികരിക്കാതെ ഇരിക്കാൻ ഉള്ള ഗൂഡ തന്ത്രം ആണ് ഈ സ്വീകരണം.. കേരളത്തിൽ തിരക്കുള്ള ഒരു ബസിൽ ഒരു പെൺകുട്ടി എങ്കിലും ഇങ്ങനെ പീഡിപ്പിക്കപെടുന്നുണ്ട് എന്നത് നമ്മുടെ മുന്നിലെ യാഥാർഥ്യം ആണ്..’

‘തെമ്മാടിത്തരം കാണിച്ചിട്ട് അതിനു സപ്പോർട് കൊടുക്കുന്ന സംഘടന അപമാനം തന്നെയാണ്, നാടിന്റെ സമാധാനം നഷ്ടപ്പെടുത്തും ഇവർ ..
സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമയിൽ നിന്നുള്ള സംഘടനാ ഭാരവാഹികൾ പ്രമുഖരായ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നത് പോലെ’

‘അല്ലെങ്കിലും ഒരേ സ്വഭാവ വൈകൃതം പുലർത്തുന്നവർ എപ്പോഴും ഒറ്റക്കെട്ട് തന്നെയായിരിക്കും.’

‘ഇത് കാണുന്ന സവാദ് ചിന്തിക്കുന്നത് ഇതിപ്പോൾ എനിക്ക് പ്രാന്ത് ആയതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്ത് ആയതാണോ. എന്തായാലും കേരളത്തിന്റെ ഒരു അവസ്ഥ. ഇവനും ഹീറോ..’

‘ഡൽഹിയിൽ ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യാൻ മുറവിളി കൂട്ടിയവർ, ഇന്ന് കേരളത്തിൽ ബസ്സിൽ സ്ത്രീയെ പീഡീപ്പിച്ച സവാദിന് മാലയിട്ട് സ്വീകരണം. ഹാ അന്തസ്സ്!!!’

shortlink

Related Articles

Post Your Comments

Related Articles


Back to top button