‘വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനെ’: ഹണി ട്രാപ്പ് ആണെന്ന് പറയുന്നവർക്ക് നന്ദിതയുടെ മറുപടി

കൊച്ചി: പട്ടാപ്പകൽ കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറി സ്വയംഭോഗം ചെയ്ത കോഴിക്കോട് സ്വദേശി സവാദ് കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇയാളെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമായിരുന്നു ജയിലിന് പുറത്ത് ഉണ്ടായിരുന്നത്. മെൻസ് സോസിയേഷൻ ഇയാളെ കഴുത്തിൽ പൂമാലയിട്ടാണ് സ്വീകരിച്ചത്. ഇതോടെ ഈ വിഷയം വീണ്ടും കൊടുമ്പിരി കൊണ്ട ചർച്ചകൾക്ക് വഴിവെച്ചു.

നന്ദിത നടത്തിയത് ഹണിട്രാപ്പ്‌ ആണന്നുവരെ പറയുന്നവരുണ്ട്. താൻ ചെയ്തത് ഹണി ട്രാപ്പ് ആണെന്ന് പറഞ്ഞവർക്കെതിരെ നന്ദിത പരാതി നൽകിയെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മസ്താനിയെന്ന നന്ദിത പറയുന്നു.

‘മെയിൽ അസോസിയേഷൻ അയാൾക്ക് സ്വീകരണം കൊടുക്കുന്നു. ഇൻസ്റ്റഗ്രാമിൽ എന്റെ ചിത്രങ്ങൾ വലിച്ചു കീറി പോസ്റ്റ്മാർട്ടം ചെയ്ത് ഞാൻ മോശക്കാരാണെന്ന് പറയുന്നു. എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്. അന്നു നടന്ന സംഭവങ്ങളിൽ ഞാൻ നടത്തിയ പ്രതികരണം പൂർണ ബോധ്യത്തിൽ നിന്നുള്ളതാണ്. പ്രശ്നം അവിടെയും തീരുന്നില്ല. എന്നെ മോശക്കാരിയാകുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ നൽകുന്ന ഒരു ട്രോമയുണ്ട്. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കുന്നു. ഇനി എന്റെ വസ്ത്രം ഒരു ട്രാക്ക് പാന്റും ഹുഡ്ഡിയും ധരിച്ചാണ് ഞാൻ അന്ന് ബസ്സിൽ യാത്ര ചെയ്തത്. അതിൽ എന്ത് ലൈംഗിക ആകർഷണമാണ് അയാൾ കണ്ടത്?

ഞാൻ നേരിട്ട ലൈംഗിക അതിക്രമം എനിക്ക് മാത്രമാണ് ഇപ്പോൾ നടക്കുന്ന വെളുപ്പിക്കലുകൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന സൈബർ ബുള്ളിങ്ങുകൾ അത് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കുകയാണ്. എൻറെ സ്ഥാനത്ത് വേറെ ആരെയെങ്കിലും ആയിരുന്നുവെങ്കിൽ ഒരുപക്ഷേ ആത്മഹത്യ ചെയ്തേനെ, ഞാൻ നടത്തിയത് ഹണി ട്രാപ്പ് ആണെന്ന് പറഞ്ഞ വ്യക്തിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്’, നന്ദിത പറയുന്നു.

Share
Leave a Comment