KeralaLatest NewsNews

മരുമകനും അമ്മായി അപ്പനും ചേർന്നുള്ള കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നത്: കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിലെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ സംഭവിക്കുന്നത് വംശവാഴ്ച്ചയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരെല്ലാം നോക്കുകുത്തികളാണെന്നും അദ്ദേഹം പറഞ്ഞു. മരുമകനും അമ്മായി അപ്പനും ചേർന്നുള്ള കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: നാല് വർഷമായി വളർച്ചാ ഹോർമോൺ ഗുളികകൾ കഴിപ്പിക്കുന്നു: അമ്മയ്ക്കെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ച് 16കാരി   

വികസനങ്ങളെയെല്ലാം സംസ്ഥാന സർക്കാർ അഴിമതിക്കുള്ള മറയാക്കുകയാണ്. എഐ ക്യാമറയെ എതിർക്കുന്നില്ല. പക്ഷേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എ ഐ ക്യാമറയുടെ പേരിൽ നടക്കുന്ന അഴിമതിയെ എതിർക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. റോഡ് സുരക്ഷയെ സംബന്ധിച്ച് ചില കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് കർശന നിലപാടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ നിയമത്തിൽ വെള്ളം ചേർക്കുന്നുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Read Also: ആരോഗ്യ രംഗത്ത് മാറ്റങ്ങൾ വരുത്തുവാൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചു: അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button