തിരുവനന്തപുരം: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കേന്ദ്രനിയമത്തിൽ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തിൽ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെ എട്ട് മണി മുതൽ എ ഐ ക്യാമറ വഴി ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്ബെൽറ്റ്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമാക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കിൽ കേരളം മുന്നിലാണ്. ശരാശരി 161 അപകടങ്ങൾ. പ്രതിദിനം ശരാശരി 12 മരണം. വാഹനങ്ങൾ കൂടുമ്പോൾ അപകട നിരക്ക് കൂടുന്നു. ഇത് ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
നൈറ്റ് വിഷൻ ഉൾപ്പെടെ മികച്ച ക്യാമറ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോൾ 692 എണ്ണം പ്രവർത്തന സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments