കട്ടപ്പനയിൽ നിന്നും രണ്ട് മണിക്കൂർ 39 മിനിറ്റുകൊണ്ട് കൊച്ചിയിലെത്തിച്ച ആൻ മരിയയുടെ ചികിത്സയിൽ പുരോഗതി. കഴിഞ്ഞ ദിവസം കുട്ടി കണ്ണ് തുറന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അമൃത ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചികിത്സിക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് (സി.സി.യു.) ആൻ മരിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആൻ മരിയയെ കട്ടപ്പനയിൽനിന്ന് എത്തിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഹൃദയസംബന്ധമായ മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ ന്യൂറോ സംബന്ധമായ ചില പ്രശ്നങ്ങളുണ്ട്. ഈ കാര്യങ്ങളാണ് ഡോക്ടർമാണ് ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ളവയിലേക്ക് കടക്കൂ എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞദിവസം കൃത്യസമയത്തുതന്നെ ആൻമരിയയെ ആശുപത്രിയിൽ എത്തിക്കാനായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മന്ത്രി റോഷി അഗസ്റ്റിന അടക്കം ഇടപെട്ടതിന് പിന്നാലെയായിരുന്നു ഇത്. മന്ത്രി ആശുപത്രിയിൽ നേരിട്ടെത്തി ആൻ മരിയയുടെ രോഗവിവരം ഡോക്ടർമാരുമായി സംസാരിച്ചു.
ആൻ മരിയയെ എറണാകുളത്തേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതരെ മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്രിയിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഹൃദയ സംബന്ധമായ പ്രശ്നങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല എന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ സൂചിപ്പിച്ചതു. എന്നാൽ, പെൺകുട്ടിക്ക് നാഡീസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിവരം ലഭിച്ചു.
ബുധനാഴ്ച പെൺകുട്ടിയുടെ നില വഷളായതിനെ തുടർന്നാണ് സെന്റ് ജോൺ ആശുപത്രിയിൽ നിന്നും കൊച്ചയിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതേത്തുടർന്ന് രാവിലെ 11.37ന് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിലെത്തി. മന്ത്രി റോഷി അഗസ്റ്റിനും ആംബുലൻസുമായി കൊച്ചിയിലെത്തി പെൺകുട്ടിയുടെ ആരോഗ്യനില ഡോക്ടർമാരോട് ആരാഞ്ഞു.
കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും കൊടും വളവുകളും നിറഞ്ഞ പാതയിലൂടെ ജീവൻരക്ഷാ ദൗത്യം വിജയത്തിലെത്തിക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ സുബ്രഹ്മണ്യൻ എന്ന മണിക്കുട്ടനും സംഘവും. 11.40ന് കട്ടപ്പന സെയിന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് 2.12ന് കൊച്ചി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. വെറും രണ്ട് മണിക്കൂർ 32 മിനിറ്റുകൊണ്ടാണ് ഇത്രയും ദൂരം താണ്ടിയത്. പിന്നിട്ടതിലേറെ മലമ്പാതയായ 132 കിലോമീറ്റർ. വെല്ലുവിളികളുടെ ഹെയർപിൻ വളവുകൾ താണ്ടിയാണ് കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് അമൃത ആശുപത്രിയിൽ കുതിച്ചെത്തിയത്.
Leave a Comment