ഭുവനേശ്വര്‍: ഒഡിഷയില്‍ 260 ലധികം പേര് മരിക്കാനിടയായ ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ അശ്വിനി വൈഷണവിനോടും ധര്‍മേന്ദ്ര പ്രധാനോടും സംസാരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ എന്‍ഡിആര്‍എഫ് സംഘത്തോടും മോദി സംസാരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മോദി സന്ദര്‍ശിക്കും.
Read Also: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുന്നു, ചിക്കൻ വിഭവങ്ങൾക്ക് ഇനി വിലയേറും
അതേസമയം, ട്രെയിന്‍ അപകടത്തില്‍ 261 പേര് മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.55 നായിരുന്നു അപകടമുണ്ടായത്. അപകട കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവാണെന്നാണ് കണ്ടെത്തല്‍. ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചോടി. അപകടസ്ഥലത്തെത്തിയ റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യമുള്ളത്. മെയിന്‍ ട്രാക്കിലൂടെ പോകേണ്ട കോറമാണ്ഡല്‍ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ആദ്യം ഇടിച്ചു. മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments