Latest NewsKeralaNews

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു

ഇടുക്കി : പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ വയോധിക മരിച്ചു. ബൈസന്‍വാലി ഇരുപതേക്കറിലാണ് സംഭവം. നെല്ലിക്കാട് ആനന്ദഭവനില്‍ സുബുലക്ഷ്മി (80) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു വീടിന് പുറത്തേക്ക് ഇറങ്ങിയ സുബുലക്ഷ്മിയുടെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. കുഞ്ഞ് ചിത്തണ്ണി നെല്ലിക്കാടുളള മകള്‍ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു സുബലക്ഷ്മി താമസിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ജോലിക്കായി പോയ സമയത്തായിരുന്നു അപകടം.

Read Also: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത ഉള്ളികള്‍ക്ക് തെളിയണമെങ്കില്‍ കേരളം കത്തണം

ഉടന്‍ തന്നെ സമീപവാസികള്‍ എത്തിയെങ്കിലും വൈദ്യുതി പ്രവാഹം ഉണ്ടായതിനാല്‍ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ് സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വൈദ്യുതാഘാതമേറ്റ വ്യക്തി വൈദ്യുത പ്രവാഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കില്‍ തൊടരുത്.

അടിയന്തര സഹായത്തിനായി 108-നെയോ പ്രാദേശിക എമര്‍ജന്‍സി സേവന ദാതാവിനെയോ വിളിക്കുക.

വൈദ്യുതി ഓഫാകും വരെ അടുത്ത് പോകരുത്.

കുറഞ്ഞത് 20 അടി (ഏകദേശം 6 മീറ്റര്‍) അകലെ മാറി നില്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button