
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5,530 രൂപയിലും പവന് 44,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,600 രൂപയിലും പവന് 44,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
Post Your Comments