KannurLatest NewsKeralaNattuvarthaNews

ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു

ആറളം ഫാമിലെ നാലാം ബ്ലോക്കിൽ ഒരാഴ്ച മുൻപാണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്

കണ്ണൂർ: ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ആറളം ഫാമിലെ നാലാം ബ്ലോക്കിൽ ഒരാഴ്ച മുൻപാണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന.

Read Also : പരിസ്ഥിതി ദിനം: വൃക്ഷവത്കരണത്തിനായി സജ്ജമാക്കിയത് 65 ഇനം തൈകൾ, വിദ്യാഭ്യാസ- സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകും

ആനയെ വനംവകുപ്പ് അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. അവശനിലയിൽ ആയതിനാൽ മയക്കു വെടിവെക്കാൻ സാധിച്ചിരുന്നില്ല. ആളുകളെ ഓടിക്കുന്നതിനാൽ പിടികൂടി ചികിത്സിക്കുവാനും കഴിഞ്ഞില്ല.

Read Also : വീട്ടിൽ കഞ്ചാവ്‌ ചെടി വളർത്തി : യുവാവ് അറസ്റ്റിൽ, കഞ്ചാവ് വളർത്തിയത് പൂവും കായും വിരിയുന്നത് കാണാനെന്ന് പ്രതി

വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി കുട്ടിയാനയുടെ ശരീരം കുഴിച്ചിടാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button