
മലപ്പുറം: സ്വര്‍ണ്ണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് ഒന്നര പവന്റെ രണ്ടു സ്വർണ്ണമാല മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മലപ്പുറം ചെമ്മാടുള്ള ജൂവലറിയില്‍ ആണ് യുവതിയുടെ അതിവിദഗ്ധമായ മോഷണം.
വിവിധ മോഡലുകളിലുള്ള മാലകള്‍ സെയില്‍സ്മാന്‍ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ മാലകള്‍ എടുക്കാന്‍ സെയില്‍സ്മാന്‍ മാറിയ തക്കത്തിനാണ് യുവതി മാല കൈക്കലാക്കിയത്. തുടര്‍ന്ന് കയ്യില്‍ കരുതിയ ബാഗിലേക്ക് മാല മാറ്റി.
പിന്നീട് സ്വര്‍ണ്ണം വാങ്ങാതെ യുവതി ജൂവലറിയില്‍ നിന്നു മടങ്ങി. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് രണ്ട് സ്വര്‍ണ്ണമാലകള്‍ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജൂവലറി ഉടമ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.
Post Your Comments