Latest NewsKeralaNews

ഒഡീഷയിലെ ട്രെയിൻ അപകടം: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. വളരെയധികം ദു:ഖകരമായ സംഭവമാണിതെന്ന് രാഷ്ട്രപതി പറഞ്ഞു. ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Read Also: കേരളത്തില്‍ ഈയിടെയായി ട്രെയിന് തീ വെയ്ക്കുന്ന സംഭവങ്ങളും മറ്റ് അക്രമങ്ങളും കൂടുന്നു

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു.

ട്രെയിൻ അപകടത്തിൽ 50 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. 350 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഒഡീഷയിലെ ബാലസോറിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെൽപ് ലൈൻ നമ്പറുകൾ ആരംഭിച്ചു. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.

Read Also: ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ 50ലധികം മരണം, മരണ സംഖ്യ ഉയരുന്നു : 350ലധികം പേര്‍ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button