Latest NewsNewsBusiness

ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് ഉപഭോക്തമാണോ? ബഡ്ജറ്റ് റേഞ്ചിലെ പ്ലാനുകൾ ഇതാണ്

രാജ്യത്ത് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും അഫോർഡബിളായ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎലിന്റേതാണ്

രാജ്യത്ത് മികച്ച ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. റിലയൻസ് ജിയോയുടെ വരവോടുകൂടി ബിഎസ്എൻഎലിന്റെ മുൻതൂക്കം അൽപം പിന്നോട്ട് പോയെങ്കിലും, ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന പ്ലാനുകൾ തന്നെയാണ് ഇപ്പോഴും ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. നിലവിൽ, രാജ്യത്ത് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും അഫോർഡബിളായ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎലിന്റേതാണ്. ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ബഡ്ജറ്റ് റേഞ്ചിലുള്ള പ്ലാനിനെ കുറിച്ച് അറിയാം.

ബിഎസ്എൻഎല്ലിന്റെ ഏറ്റവും ചുരുങ്ങിയ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനാണ് 329 രൂപയുടേത്. ഈ പ്ലാനിൽ 20 എംബിബിഎസ് ഡാറ്റാ സ്പീഡ് ലഭ്യമാണ്. ഒരു മാസത്തേക്ക് ആകെ 1ടിബി ഡാറ്റയാണ് ലഭിക്കുക. അതേസമയം, ഡാറ്റാ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 4 എംബിപിഎസായി കുറയും. ഈ പ്ലാനിനൊപ്പം ഫിക്സഡ് ലൈൻ വോയിസ് കോളിംഗ് കണക്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. കണക്ഷൻ ഫ്രീയായി ലഭിക്കുമെങ്കിലും, ലാൻഡ്ഫോൺ ഉപഭോക്താവ് തന്നെ വാങ്ങണം. ബിഎസ്എൻഎലിന്റെ ഏറ്റവും അഫോർഡബിൾ പ്ലാൻ ഇതാണെങ്കിലും, ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ 999 രൂപയുടെ സൂപ്പർസ്റ്റാർ പ്രീമിയം പ്ലാനുകളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.

Also Read: ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധമാണ് കണ്ണൂര്‍ ട്രെയിന്‍ തീവെയ്പ്പിലേക്ക് നയിച്ചതെന്ന് പ്രതി

shortlink

Related Articles

Post Your Comments

Related Articles


Back to top button