ഇടുക്കി: ചക്കക്കൊമ്പന് മുന്നിൽ പെട്ട് ഭയന്നോടി വീണ് യുവാവിന് പരിക്ക്. ചിന്നക്കനാൽ 301 കോളനിയിലാണ് സംഭവം.301 കോളനി നിവാസി കുമാറിനാണ് പരിക്കേറ്റത്. കുമാറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.
കാറിടിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ചക്കക്കൊമ്പനെ പരിക്കേറ്റിരുന്നു. ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂവെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ചക്കക്കൊമ്പന് നിലവിലുള്ള പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് ആനക്കൊമ്പന്റെ പരിക്ക് വിലയിരുത്തിയത്.
Leave a Comment