അയോദ്ധ്യ : അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനൊപ്പം തന്നെ മറുവശത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പണികളും അതിവേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് യോഗി സര്‍ക്കാര്‍. റണ്‍വേയുടെ 95 ശതമാനവും ടെര്‍മിനല്‍ നിര്‍മാണത്തിന്റെ 75 ശതമാനവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. രാമക്ഷേത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കാനാണ് ശ്രമം.
രാം നഗരിയിലെ മര്യാദ പുരുഷോത്തം പ്രഭു ശ്രീറാം വിമാനത്താവളം പകുതിയോളം തയ്യാറായിക്കഴിഞ്ഞു. രാമക്ഷേത്രത്തിന്റെ മാതൃകയിലാണ് വിമാനത്താവള കവാടം നിര്‍മ്മിക്കുന്നത്. ജനുവരിക്ക് മുമ്പ് ഭക്തര്‍ക്ക് അയോദ്ധ്യയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാനാകുമെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ വിനോദ് കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത് പോലെയുള്ള കല്ലുകളായിരിക്കും കവാടത്തിലും ഉണ്ടാകുക.
രാമന്റെ നഗരമായ അയോദ്ധ്യയ്ക്ക് യോജിച്ച പേരാണ് വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്. ഇതിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവി നല്‍കും. പ്രദേശവാസികള്‍ക്ക് പുറത്തേക്ക് പോകാനും പുറത്തുനിന്നുള്ള ഭക്തര്‍ക്ക് രാം നഗരിയിലേക്ക് വരാനുമുള്ള വിമാനയാത്രാ ഇതിലൂടെ നടപ്പിലാകും.
Post Your Comments