KeralaLatest NewsNews

ഭീകര പ്രവർത്തനം നടക്കുന്നത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരവാദികൾ വീണ്ടും ട്രെയിൻ കത്തിച്ചതിന് കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തീവ്രവാദ ശക്തികൾക്കായി കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുമ്പോൾ അതിനെ അമർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: 15 വർഷം കഠിന തടവും പിഴയും

പിഎഫ്‌ഐ നിരോധനത്തിന് ശേഷം തീവ്രവാദികളെ പാർട്ടിയിലെടുക്കാനാണ് മുഹമ്മദ് റിയാസും കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നത്. ഇതിനായി സിപിഎമ്മും മുസ്ലിം ലീഗും മത്സരിക്കുകയാണ്. മതഭീകരരുടെ വോട്ട് ബാങ്കിന് വേണ്ടി രാഷ്ട്രസുരക്ഷയെ കേരളം ബലികഴിക്കുകയാണ്. സിപിഎമ്മിന് തീവ്രവാദികളുടെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യമുള്ളതുകൊണ്ടാണിത്. തീവണ്ടി കത്തിക്കൽ വീണ്ടും വീണ്ടും നടക്കുന്നത് ജനങ്ങളിൽ വലിയ തോതിൽ ഭയാശങ്ക ഉണ്ടാക്കിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരള സർക്കാരിന് മതഭീകരവാദികളോട് മൃദു സമീപനമാണ്. കേരളത്തിലെ ഇന്റലിജൻസ് വിവരങ്ങളെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണ്. തീവണ്ടി കത്തിയതിന് തൊട്ടടുത്ത് വലിയ ഓയിൽ ടാങ്കർ ഉള്ള കാര്യം സുരേന്ദ്രൻ ഉയർത്തിക്കാട്ടി. എലത്തൂരിലും ഇങ്ങനെയായിരുന്നു സ്ഥിതി. കേരളത്തിൽ വ്യാപകമായി എൻഐഎ റെയിഡുകളും നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. കേരള പോലീസ് എന്താണ് ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കൂടി ഇല്ലായിരുന്നില്ലെങ്കിൽ രാജ്യദ്രോഹശക്തികൾ കേരളത്തെ എന്നേ ചാമ്പലാക്കിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിവാഹിതനുമായി 8 വര്‍ഷമായി വിവാഹേതര ബന്ധം: വാക്കേറ്റത്തിനിടെ കാമുകന്‍ പിടിച്ചുതള്ളിയ കാമുകി നിലത്ത് വീണ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button