Latest NewsNewsIndia

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള ചരക്ക് നീക്കം ഇനി എളുപ്പത്തിൽ! കാർഗോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയും, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ചേർന്നാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്

ബീഹാറിൽ നിന്നും നേപ്പാളിലേക്ക് സർവീസ് നടത്തുന്ന കാർഗോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ചേർന്നാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ഇന്ത്യയിലെ സനൗലിയിലും നേപ്പാളിലെ ഭൈരവഹയിലുമുള്ള ചെക്പോസ്റ്റുകളിൽ ഇരു നേതാക്കളും ചേർന്ന് അനാച്ഛാദനം ചെയ്യുകയായിരുന്നു. ബീഹാറിലെ ബത്നഹയിൽ നിന്നാണ് കാർഗോ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നത്.

കാർഗോ ട്രെയിനിന്റെ ഉദ്ഘാടനത്തിന് പുറമേ, ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലുള്ള മോത്തിഹാരി-അംലെഖ്ഗഞ്ച് ഓയിൽ പൈപ്പ് ലൈനിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങും ഇരു നേതാക്കളും ചേർന്ന് നിർവഹിച്ചിട്ടുണ്ട്. കൂടാതെ, ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള അടിസ്ഥാന സൗകര്യ വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടുത്തിയ 7 കരാറുകളുടെ കൈമാറ്റവും നടത്തി.

Also Read: ഹിന്ദു-മുസ്ലിം അകല്‍ച്ചയുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്നതാണ് ട്രെയിന്‍ തീവെയ്പ്പ് : കെ.ടി ജലീല്‍

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഔദ്യോഗിക സന്ദർശനത്തിന് മെയ് 31ന് ഇന്ത്യയിൽ എത്തിയ അദ്ദേഹം ജൂൺ 3 വരെ സന്ദർശനം തുടരുന്നതാണ്. നാലാമത്തെ തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് നേപ്പാൾ പ്രധാനമന്ത്രിയായി പുഷ്പ കമാൽ ദഹൽ അധികാരമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button