Latest NewsNewsIndia

മണിപ്പൂർ സംഘർഷം: കലാപത്തിന് പിന്നിലെ വസ്തുതകൾ പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാല് ദിവസം മണിപ്പൂർ സന്ദർശനം നടത്തിയത്

മണിപ്പൂർ കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘർഷ ഭൂമിയായ മണിപ്പൂരിലെ സ്ഥിതിഗതികൾ സമാധാനപൂർണമാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തോടനുബന്ധിച്ചാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, ഗവർണർ അനസൂയ ഉനെയ്കയുടെ നേതൃത്വത്തിലുള്ള സമാധാന സമിതി മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതാണ്.

മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാല് ദിവസം മണിപ്പൂർ സന്ദർശനം നടത്തിയത്. സന്ദർശനത്തോടനുബന്ധിച്ച്, മണിപ്പൂർ ഗവൺമെന്റുമായും, ഗോത്രവർഗ്ഗ നേതാക്കന്മാരുമായും അമിത കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം, 80 പേരുടെ മരണത്തിനിടയാക്കിയ കലാപത്തെക്കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ഉടൻ ആരംഭിക്കുന്നതാണ്. കൂടാതെ, കലാപ മേഖലകളിലെ സാഹചര്യം വിലയിരുത്താനും, ആവശ്യമായ ഇടപെടലുകൾ നടത്താനും ആഭ്യന്തരമന്ത്രാലയ സംഘം ക്യാമ്പ് ചെയ്യും. കലാപത്തെ തുടർന്ന് ഉണ്ടായ ഭക്ഷ്യക്ഷാമം, വിലക്കയറ്റം എന്നിവ നിയന്ത്രണവിധേയമാക്കാൻ ഉടൻ അവശ്യസാധനങ്ങൾ എത്തിക്കാനും കേന്ദ്രം  നിർദ്ദേശം നൽകി.

Also Read: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button