സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിരക്കിൽ വർദ്ധനവ്. സർചാർജ് യൂണിറ്റിന് 10 പൈസ കൂട്ടി ജൂൺ മാസത്തിൽ ഈടാക്കാൻ കെഎസ്ഇബി ഉത്തരവിട്ടതോടെയാണ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകുന്നത്. ഇതോടെ, പൊതുജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ, 9 പൈസക്ക് പുറമെയാണ് വൈദ്യുതി ചാർജ് വീണ്ടും കൂടുന്നത്. അതേസമയം, 40 യൂണിറ്റ് താഴെ മാത്രം ഉപയോഗമുള്ള ഉപഭോക്താക്കളെ സർചാർജ് നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
യൂണിറ്റിന് 10 പൈസയാണ് ഇത്തവണ ഉയർത്തിയിരിക്കുന്നത്. നേരത്തെയുള്ള ഒമ്പത് പൈസയും ഇപ്പോൾ ഉയർത്തിയ 10 പൈസയും കൂടി അധികം ഈടാക്കുമ്പോൾ ഒരു യൂണിറ്റിന് ആകെ 19 പൈസയാണ് സർചാർജ് ഇനത്തിൽ ഉപഭോക്താക്കൾ ഇനി മുതൽ നൽകേണ്ടത്. കഴിഞ്ഞ ജൂലൈ മുതൽ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിയതിനാണ് ഉപഭോക്താക്കളിൽ നിന്നും ഇന്ന് മുതൽ സർചാർജ് ഈടാക്കുന്നത്. നിലവിൽ, അഞ്ച് വർഷത്തേക്കുള്ള താരിഫ് വർദ്ധനയ്ക്ക് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയിട്ടുണ്ട്. താരിഫ് നിർദ്ദേശങ്ങളിൽ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ജൂലൈ മുതൽ വൈദ്യുതി നിരക്ക് കൂടിയേക്കുമെന്നാണ് സൂചന.
Also Read: പെൻഷൻ മുടങ്ങാതിരിക്കാൻ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്ത് സൂക്ഷിച്ചത് ആറു വർഷം: മകൻ അറസ്റ്റിൽ
Post Your Comments