ചെന്നൈ: ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ മേൽക്കൂര പറന്നുപോയി. മേൽക്കൂര പറന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. തമിഴ്നാട്ടില്‍ പഴവേർകാട് നിന്ന് ശെങ്കുന്ദ്രത്തേയ്ക്ക് പോകുകയായിരുന്ന 558 ബി ബസാണ് അപകടത്തിൽപ്പെട്ടത്.
ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിലാണ് ബസിന്റെ മേൽക്കൂര പറന്നുപോയത്.
ശക്തമായ കാറ്റിന് പിന്നാലെ വലിയ ശബ്ദം കേട്ട് യാത്രക്കാർ നോക്കുമ്പോഴാണ് ബസിന്റെ മേൽകൂര അടർന്ന് പുറത്തേക്ക് തൂങ്ങിക്കിടക്കുന്നത് കണ്ടത്. പിന്നാലെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
ബസിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ട്രാൻസ്പോർട്ട് കോർപ്പറേഷനെതിരെ വ്യാപക ആരോപണമാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്.
Post Your Comments