Latest NewsKeralaCinemaMollywoodNewsEntertainment

ശരീരത്തെക്കുറിച്ചു കളിയാക്കുന്നത് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യമല്ല,സ്ലീവ്ലെസ് ടോപ്പിടാനൊക്കെ മടിയായിരുന്നു:ഹണി റോസ്

മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി ഹണി റോസ്. മലയാളത്തിന് പുറമെ തെലുങ്കിലും നടി അഭിനയിച്ച് കഴിഞ്ഞു. വസ്ത്രധാരണത്തിൽ അടക്കം
നിരവധി വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുള്ള നടി കൂടിയാണ് ഹണി റോസ്. ഇപ്പോഴിതാ, തന്റെ ഫാഷൻ സെൻസിൽ വന്നിട്ടുള്ള നല്ല മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ഹണി റോസ്. ചാനൽ പരിപാടികളിൽ പോലും പലരും തന്നെ ബോഡി ഷേമിങ് ചെയ്യുന്നുവെന്നും, സ്ത്രീകൾ പരിഹസിക്കുന്നത് കാണുമ്പോൾ സങ്കടം വരുമെന്നും ഹണി റോസ് പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

വളരെ അന്തർമുഖയായിരുന്ന ഒരാളാണ് താനെന്ന് നടി വെളിപ്പെടുത്തുന്നു. ഒരു സ്ലീവ്ലെസ് ടോപ്പിടാനോ മര്യാദയ്ക്കു സംസാരിക്കാനോ ഒക്കെ അന്നുണ്ടായിരുന്ന പേടി സത്യത്തിൽ തന്റെ അറിവില്ലായ്മയായിരുന്നുവെന്നും അതൊക്കെ പിന്നീട് ആണ് തിരിച്ചറിഞ്ഞതെന്നും ഹണി പറയുന്നു.

‘ആളുകൾ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു. മറ്റു സ്ഥലങ്ങളിൽ യാത്ര ചെയ്ത്, കൂടുതൽ ആളുകളെ കണ്ട് തുടങ്ങിയപ്പോഴാണ് ഇതൊന്നും തെറ്റല്ല, ഇതിലൊന്നും മോശമെന്ന് കരുതാൻ ഒന്നുമില്ലെന്ന് മനസ്സിലായത്. പതിനെട്ടു വർഷമായിട്ടും അവസരങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഉയർച്ചകളും താഴ്ചകളും ഒരുപാട് ഉണ്ടായിട്ടുണ്ട്. ഒരു നായികയെ സംബന്ധിച്ച് ഇത്രയും വർഷങ്ങൾ നിലനിൽക്കുക എളുപ്പമല്ല. ഞാൻ വന്നതിനുശേഷം വന്ന പലരും ഫീൽഡിൽ ഇപ്പോൾ ഇല്ല’, ഹണി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button