കോഴിക്കോട്: കാറിൽ വിവിധയിടങ്ങളിൽ വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന യുവാവ് അറസ്റ്റിൽ. പെരിങ്ങളം സ്വദേശി പീക്കു എന്ന പാറോൽ വീട്ടിൽ മിഥുൻ(28) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 22 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
രണ്ടുമാസം മുമ്പ് ഓർക്കാട്ടേരി സ്വദേശിക്ക് ലഹരിമരുന്ന് നൽകിയത് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്. മാവൂർ, മെഡിക്കൽ കോളജ്, കസബ, മുക്കം, കുന്ദമംഗലം സ്റ്റേഷനുകളിൽ മൂന്ന് വർഷത്തിനിടെ 13 അടിപിടി കേസുകളിൽ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു.
Read Also : നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണു: വീട്ടമ്മയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്
കോഴിക്കോട് ആന്റി നാർകോടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ല ആന്റി നാർകോടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്റെയും ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, എസ്.സി.പി.ഒമാരായ അഖിലേഷ്, കെ. അനീഷ് മൂസ്സൻവീട്, സി.പി.ഒമാരായ സുനോജ് കാരയിൽ, അർജുൻ അജിത്, മുഹമ്മദ് മഷൂർ, ബിജീഷ്, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്.ഐ ആർ. റസ്സൽ രാജ്, എസ്.ഐ ശ്രീജയൻ, എസ്.സി.പി.ഒ ശ്രീകാന്ത്, രഞ്ചു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments