KozhikodeNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ വിൽപന : യുവാവ് അറസ്റ്റിൽ

പെ​രി​ങ്ങ​ളം സ്വ​ദേ​ശി പീ​ക്കു എ​ന്ന പാ​റോ​ൽ വീ​ട്ടി​ൽ മി​ഥു​ൻ(28) ആണ് പി​ടി​യി​ലാ​യത്

കോ​ഴി​ക്കോ​ട്: കാ​റി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ എം.​ഡി.​എം.​എ എ​ത്തി​ക്കു​ന്ന യുവാവ് അറസ്റ്റിൽ. പെ​രി​ങ്ങ​ളം സ്വ​ദേ​ശി പീ​ക്കു എ​ന്ന പാ​റോ​ൽ വീ​ട്ടി​ൽ മി​ഥു​ൻ(28) ആണ് പി​ടി​യി​ലാ​യത്. ഇ​യാ​ളി​ൽ ​നി​ന്ന് 22 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെടുത്തു.

ര​ണ്ടു​മാ​സം മു​മ്പ് ഓ​ർ​ക്കാ​ട്ടേ​രി സ്വ​ദേ​ശി​ക്ക് ല​ഹ​രി​മ​രു​ന്ന് ന​ൽ​കി​യ​ത് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്. മാ​വൂ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​സ​ബ, മു​ക്കം, കു​ന്ദ​മം​ഗ​ലം സ്റ്റേ​ഷ​നു​ക​ളി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ 13 അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ളെന്ന് പൊലീസ് പറഞ്ഞു.

Read Also : നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണു: വീട്ടമ്മയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കോ​ഴി​ക്കോ​ട് ആ​ന്റി നാ​ർ​കോ​ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല ആ​ന്റി നാ​ർ​കോ​ടി​ക് സ്‌​പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്‌​സി​ന്റെ​യും ഇ​ൻ​സ്‌​പെ​ക്ട​ർ ബെ​ന്നി ലാ​ലു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡാൻ​സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്ത്, അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ബ്ദു​റ​ഹ്മാ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ഖി​ലേ​ഷ്, കെ. ​അ​നീ​ഷ് മൂ​സ്സ​ൻ​വീ​ട്, സി.​പി.​ഒ​മാ​രാ​യ സു​നോ​ജ് കാ​ര​യി​ൽ, അ​ർ​ജു​ൻ അ​ജി​ത്, മു​ഹ​മ്മ​ദ് മ​ഷൂ​ർ, ബി​ജീ​ഷ്, മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ആ​ർ. റ​സ്സ​ൽ രാ​ജ്, എ​സ്.​ഐ ശ്രീ​ജ​യ​ൻ, എ​സ്.​സി.​പി.​ഒ ശ്രീ​കാ​ന്ത്, ര​ഞ്ചു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button