സംസ്ഥാന പൊലീസ് സേനയില്‍ അഴിച്ചുപണി, പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലകളുടെ തലപ്പത്ത് ഇവര്‍

 

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് സമഗ്ര മാറ്റം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്സ് മേധാവിയായും നിയമിച്ചു. ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ പോലീസ് ആസ്ഥാനത്തെ എഡിജിപിയാകും.

Read Also: യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ സേവനങ്ങൾ ആസ്വദിക്കാൻ അവസരം, പുതിയ സംവിധാനവുമായി ഈ എയർലൈൻ

എഡിജിപി എച്ച് വെങ്കിടേഷ് ആയിരിക്കും ഇനി മുതല്‍ ക്രൈം ബ്രാഞ്ച് മേധാവി. ബി സന്ധ്യ, ആനന്ദകൃഷ്ണന്‍ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനങ്ങള്‍. കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവര്‍ക്ക് ഡിജിപിയായി സ്ഥാനകയറ്റം നല്‍കിയാണ് നിയമനം നല്‍കിയത്.

വരും ദിവസങ്ങളില്‍ പോലീസ് സേനയില്‍ ഇനിയും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. എച്ച് വെങ്കിടേഷിന് ചുമതലയുണ്ടായിരുന്നു ബറ്റാലിയന്റെ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നല്‍കാനാണ് സാധ്യത. ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും.

 

Share
Leave a Comment