KeralaLatest NewsNews

സംസ്ഥാനത്ത് കെ ഫോണിന്റെ ഉദ്ഘാടനത്തിന് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത് 4.35 കോടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

 

തിരുവനന്തപുരം:  സംസ്ഥാനത്ത് കെ ഫോണിന്റെ ഉദ്ഘാടനത്തിന് മാത്രം പിണറായി സര്‍ക്കാര്‍ ചെലവിടുന്നത് 4.35 കോടിയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭാ ഹാളില്‍ നടക്കുന്ന ചടങ്ങിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്രയും കൂടുതല്‍ പണം ധൂര്‍ത്ത് അടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read Also: ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ വാങ്ങാം! അജിയോയിൽ ‘ഫാഷൻസ് മോസ്റ്റ് വാണ്ടഡ്’ ക്യാമ്പയിനിന് ഇന്ന് മുതൽ തുടക്കം

‘പദ്ധതി ഒന്നും ആകാതെ ഒരു വട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തതാണ്. പിന്നെയും പദ്ധതിക്ക് കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, ഇപ്പോള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുകയാണ്. ആദ്യം പറഞ്ഞത് 18 മാസം കൊണ്ട് 20 ലക്ഷം പാവപ്പെട്ടവര്‍ക്കും 30000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കണക്ഷന്‍ നല്‍കുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നത്. 14000 പേര്‍ക്ക് നല്‍കുമെന്നാണ്. ഇതിന് പോലും സാധിക്കാത്ത സര്‍ക്കാരാണ് വീണ്ടും ഉദ്ഘാടനം നടത്തുന്നത്’, അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, പദ്ധതിയിലെ അഴിമതിയോടുള്ള എതിര്‍പ്പ് കാരണം പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button