![](/wp-content/uploads/2022/10/accident.1.29006.jpg)
ഗാന്ധിനഗർ: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. മാന്നാനം സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആർപ്പൂക്കര വില്ലൂന്നി ജംഗ്ഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വന്ന ടോറസ് ലോറി എതിർദിശയിൽ നിന്നെത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
Read Also : വായ്പയിലും നിക്ഷേപത്തിലും മികച്ച പ്രകടനം! വൻ മുന്നേറ്റവുമായി ഈ പൊതുമേഖലാ ബാങ്ക്
ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ വീണ സ്കൂട്ടർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്.
സ്കൂട്ടറിന് പിന്നിലിരുന്ന ആളുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments