കൽപ്പറ്റ: റോഡിലൂടെ നടക്കവെ കാറിടിച്ച് കാൽനടക്കാരന് ദാരുണാന്ത്യം. വയനാട്ടിലാണ് സംഭവം. പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലിൽ ആണ് അപകടം നടന്നത്. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. റോഡിലൂടെ നടന്നു പോകവെ പനമരം ഭാഗത്തുനിന്നെത്തിയ കാർ ബാബുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ വ്യക്തമാക്കി.
Read Also: സായ് പല്ലവിയോട് പ്രണയമാണ്, പക്ഷേ താരത്തോട് പറയാൻ എനിക്ക് ധൈര്യമില്ല: തുറന്നു പറഞ്ഞ് യുവ നടൻ
Post Your Comments