കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 30.4 ശതമാനം വളർച്ചയോടെ 278.8 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. മുൻ വർഷം സമാന പാദത്തിൽ 214 കോടി രൂപയുടെ ലാഭമാണ് നേടിയത്. അതേസമയം, ഐആർസിടിസിയുടെ മൊത്ത വരുമാനം 691 കോടി രൂപയിൽ നിന്നും 39.7 ശതമാനം വർദ്ധനവോടെ 965 കോടി രൂപയായാണ് ഉയർന്നത്.
നികുതി, പലിശ എന്നീ ബാധ്യതകൾക്ക് മുൻപുള്ള ലാഭത്തിൽ 16.5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ, ബാധ്യതകൾക്ക് മുൻപുള്ള ലാഭം 324.6 കോടി രൂപയായി വർദ്ധിച്ചു. കഴിഞ്ഞ വർഷം സമാന പാദത്തിൽ ഇത് 278.5 കോടി രൂപയായിരുന്നു. ഇത്തവണ നിക്ഷേപകർക്കുള്ള ലാഭവിഹിതം ഐആർസിടിസി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് രണ്ട് രൂപയാണ് ലാഭവിഹിതം നൽകുക. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.
Also Read: വീഡിയോ കോളിൽ പുതിയ ‘സ്ക്രീൻ ഷെയറിംഗ്’ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്സ്ആപ്പ്: റിപ്പോർട്ട്
Post Your Comments