Latest NewsKeralaNews

കണ്ണൂരിൽ കഞ്ചാവ് വേട്ട: യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ 11.285 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വച്ചാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി അസിം എസ്, കൊല്ലം കൊട്ടാരക്കര സ്വദേശി ജിഷ്ണു ജെ എന്നിവരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

Read Also: സിദ്ദിഖ് കൊലപാതകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഷിബിലിക്ക്, താനാരേയും കൊന്നിട്ടില്ല, ഇത് ഹണിട്രാപ്പ് അല്ല

അന്യസംസ്ഥാനത്ത് നിന്ന് വാങ്ങിയ കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവന്നു വിറ്റഴിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. കണ്ണൂർ എക്‌സൈസ് റേഞ്ച് ഇൻപെക്ടർ സിനു കൊയില്യത്തും സംഘവും, ആർപിഎഫുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ ബിജു സി കെ, നസീർ ബി, ഐബി പ്രിവന്റീവ് ഓഫിസർമാരായ ദിലീപ് സി വി സുധീർ കെ ടി, വിനോദ് വി കെ, ഷാജി. സി പി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദിനേശൻ പി കെ. സിവിൽ എക്‌സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച് രജിത്ത്കുമാർ എൻ, അനീഷ് ടി, നിഖിൽ പി സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു.

Read Also: വി. മുരളീധരന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു, കേന്ദ്രം കടം എടുക്കുന്നത് 6.4% , അപ്പോള്‍ ഒരു പ്രശ്‌നവും ഇല്ലല്ലോ

shortlink

Related Articles

Post Your Comments

Related Articles


Back to top button