ലണ്ടന്‍: 2016ല്‍ ബിബിസിയും ദി ഗാര്‍ഡിയനും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ വാണിജ്യ, സൈനിക വിമാനങ്ങള്‍ക്കായി എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന റോള്‍സ് റോയ്സ് അഴിമതിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു.
Read Also:കിടിലൻ മിഡ്- റേഞ്ച് സ്മാർട്ട്ഫോണുമായി മോട്ടോറോള വിപണിയിലെത്തി, സവിശേഷതകൾ ഇവയാണ്
ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് വാങ്ങല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് ബ്രിട്ടീഷ് എയ്റോസ്പേസ് കമ്പനിയായ റോള്‍സ് റോയ്സിനും ,അതിന്റെ എക്സിക്യൂട്ടീവുകള്‍ക്കും, രണ്ട് ഇന്ത്യന്‍ വംശജരായ വ്യവസായികള്‍ക്കുമെതിരെ കേസെടുത്ത് സിബിഐ
24 ഹോക്ക് 115 അഡ്വാന്‍സ് ജെറ്റ് ട്രെയ്നര്‍മാരുടെ വാങ്ങലില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് റോള്‍സ് റോയ്സിന്റെ ഡയറക്ടര്‍ ടിം ജോണ്‍സ്, വ്യവസായികളായ സുധീര്‍ ചൗധരി, ഭാനു ചൗധരി എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിമാനം വാങ്ങിയതില്‍ ചില പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെന്ന് സിബിഐ പറഞ്ഞു.
Post Your Comments