ThrissurKeralaNattuvarthaLatest NewsNews

ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 30 പേർക്ക് പരിക്ക്

ഇന്ന് രാവിലെ ആണ് അപകടം നടന്നത്

തൃശൂർ: മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആണ് അപകടം നടന്നത്.

ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രക്കാർക്കാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്.

Read Also : കെഎംസിഎൽ തീപിടിത്തം: ഡ്രഗ്സ് കണ്ട്രോൾ ബോർഡ് റിപ്പോർട്ട് കൈമാറി, ബ്ലീച്ചിങ് പൗഡർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു. രണ്ടു പേരുടെ പരിക്ക് ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button