AlappuzhaLatest NewsKeralaNattuvarthaNews

കി​ണ​ര്‍ വൃ​ത്തി​യാ​ക്കാനിറങ്ങി കി​ണ​റ്റി​ൽ കു​ടു​ങ്ങി: 72​കാരനെ രക്ഷപ്പെടുത്താനായത് 11 മ​ണി​ക്കൂ​റുകൾക്ക് ശേഷം

കോ​ടു​കു​ള​ഞ്ഞി പെ​രും കു​ഴി കൊ​ച്ചു വീ​ട്ടി​ൽ യോ​ഹ​ന്നാ​ൻ (72 ) ആണ് കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ​ത്

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ മ​ണി​ക്കൂ​റുകൾ നീണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വിൽ ര​ക്ഷ​പ്പെ​ടു​ത്തി. കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ റിം​ഗു​ക​ൾ ഇ​ടി​ഞ്ഞ് കോ​ടു​കു​ള​ഞ്ഞി പെ​രും കു​ഴി കൊ​ച്ചു വീ​ട്ടി​ൽ യോ​ഹ​ന്നാ​ൻ (72 ) ആണ് കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ​ത്.

Read Also : സംസ്ഥാനത്ത് നോ ടുബാക്കോ ക്ലിനിക്കുകൾ ആരംഭിക്കും: കൗൺസിലിംഗും ചികിത്സയും ഉറപ്പുവരുത്തുമെന്ന് വീണാ ജോർജ്

ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് റിം​ഗു​ക​ൾ ഇ​ടി​ഞ്ഞ് യോ​ഹ​ന്നാ​ൻ കി​ണ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലെ കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു യോ​ഹ​ന്നാ​ൻ.

Read Also : പൊറോട്ട നല്‍കാന്‍ വൈകിയതിനെ തുടർന്ന് സംഘർഷം: തട്ടുകട അടിച്ചുതകര്‍ത്തു, ഉടമയെ മർദ്ദിച്ചു, 6 പേര്‍ പിടിയിൽ

തുടർന്ന്, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അ​ഗ്നി​ശ​മ​ന​സേ​ന 11 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് യോ​ഹ​ന്നാ​നെ പു​റ​ത്തെ​ത്തി​ച്ച​ത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ഇ​യാ​ളെ കി​ണ​റ്റി​ൽ നി​ന്നും പു​റ​ത്തേ​ക്കെ​ടു​ത്ത​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button