ചേര്‍ത്തല: പത്തു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. അർത്തുങ്കൽ കാക്കരിയിൽ പൊന്ന(തോമസ്-57)നെ ആണ് കോടതി ശിക്ഷിച്ചത്. ചേർത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 17 വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി ജഡ്ജി കെ.എം. വാണി വിധിച്ചത്.
2020-ലാണ് കേസിനാസ്പദമായ സംഭവം. അമ്മയെ അന്വേഷിച്ച് അയൽവീട്ടിലേക്കു ചെന്ന പെൺകുട്ടിക്കു നേരെ 57കാരനായ പ്രതി അതിക്രമം നടത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടർന്ന് അതിക്രമം നടത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ബീന ഹാജരായി.
Post Your Comments