കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കാസർഗോഡ് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്താണ് പിടിയിലായത്. കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട നടത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമ, അബ്ദുൾ റഷീദ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും പിടിച്ചെടുത്തതായി ഡിആർഐയും കസ്റ്റംസും അറിയിച്ചു.
Post Your Comments