കൊച്ചി: മണമില്ലാത്ത വിദേശനിര്‍മിത സിഗരറ്റ് വില്‍പന വ്യാപകമായി സംസ്ഥാനത്ത് നടക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിമാനത്താവളത്തിൽ നിന്നും മറ്റും 3.29 കോടി രൂപയുടെ വിദേശ സിഗരറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രത്യേക രുചിക്കൂട്ടുകളും നിറക്കൂട്ടുകളുമാണ് വിദേശ നിര്‍മ്മിത സിഗരറ്റുകളുടെ പ്രത്യേകത. ഇതിന് സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥികളും അടങ്ങുന്ന വലിയൊരു സംഘം ആവശ്യക്കാരായി ഉണ്ടെന്നും ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
read also: കിടിലൻ മിഡ്- റേഞ്ച് സ്മാർട്ട്ഫോണുമായി മോട്ടോറോള വിപണിയിലെത്തി, സവിശേഷതകൾ ഇവയാണ്
വിദേശനിര്‍മിത സിഗരറ്റിന് നാട്ടിലെ സിഗരറ്റിനെ അപേക്ഷിച്ച് വില കൂടുതലാണ്. എന്നാൽ ഇവയ്ക്ക് മണം കുറവാണെന്നതാണ് പ്രധാന ആകര്‍ഷണം. ഒരു പെട്ടി നിരോധിത സിഗരറ്റിന് 250 രൂപയ്ക്ക് മുകളിലാണ് വില.
Post Your Comments