
അണ്ഡാശയത്തില്‍ രൂപപ്പെടുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് അണ്ഡാശയ അര്‍ബുദം. കോശങ്ങള്‍ വേഗത്തില്‍ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. ആദ്യ ഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതെ വരുമ്പോള്‍ രോഗം തിരിച്ചറിയാന്‍
വൈകുന്നു.
അണ്ഡാശയ കാന്‍സര്‍ ആരംഭിക്കുന്നത് അണ്ഡാശയത്തിലോ ഫാലോപ്യന്‍ ട്യൂബുകളിലും പെരിറ്റോണിയത്തിലുമാണ്. പെല്‍വിസില്‍ സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ ഓരോ വശത്തും സ്ത്രീകള്‍ക്ക് രണ്ട് അണ്ഡാശയങ്ങളുണ്ട്. സ്ത്രീ ഹോര്‍മോണുകള്‍ പുറത്തുവിടുന്നതിനും പ്രത്യുല്‍പാദനം സാധ്യമാക്കുന്നതിനും അണ്ഡാശയങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സ്‌കൂൾ പ്രവേശനോത്സവം: ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി
അണ്ഡാശയ കാന്‍സര്‍ പ്രധാന ലക്ഷണങ്ങള്‍…
വയറു വീര്‍ക്കുന്നതാണ് ആദ്യം ലക്ഷണം. അമിതഭക്ഷണം, ഗ്യാസ്, മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) എന്നിവയെ തുടര്‍ന്നും വയര്‍ വീര്‍ക്കാം.
പെല്‍വിക് വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറ്റിലെയോ പെല്‍വിസ് ഭാ?ഗത്തോ വേദന അനുഭവപ്പെടാം. ആര്‍ത്തവ മലബന്ധം, പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡിസീസ് (പിഐഡി), എന്‍ഡോമെട്രിയോസിസ്, അണ്ഡാശയ സിസ്റ്റുകള്‍, പ്രത്യുല്‍പാദന അവയവങ്ങളെ ബാധിക്കുന്ന അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ വിവിധ കാരണങ്ങളെ തുടര്‍ന്ന് പെല്‍വിക് വേദന അനുഭവപ്പെടാം.
ഇടവിട്ട് അമിതമായി മൂത്രമൊഴിക്കുന്നതാണ് മൂന്നാമത്തെ ലക്ഷണം. മൂത്രാശയ ഭിത്തിക്ക് പുറത്ത് അണ്ഡാശയ കാന്‍സര്‍ കോശങ്ങള്‍ വളരുമ്പോള്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ തോന്നും.
വിശപ്പില്ലായ്മ അണ്ഡാശയ കാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. വിശപ്പില്ലായ്മയ്ക്ക് പുറമേ പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നുന്നതും മിതമായ ഭക്ഷണം പോലും കഴിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നതും മറ്റ് ലക്ഷണമാണ്.
ശരീരത്തിലെ കോശജ്വലന പ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്ന സാധാരണ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും അളവ് മാറ്റാന്‍ കാന്‍സറിന് കഴിയും. ഇത് അമിത ക്ഷീണം ഉണ്ടാക്കാം.
ആര്‍ത്തവത്തിലെ മാറ്റങ്ങളാണ് മറ്റൊരു ലക്ഷണം. അണ്ഡാശയ അര്‍ബുദത്തിന്റെ കാര്യത്തില്‍ ഇത് ക്രമരഹിതമായ ആര്‍ത്തവം, കനത്ത രക്തസ്രാവം അല്ലെങ്കില്‍ ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.
Post Your Comments