Latest NewsUSANewsInternational

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ വെടിവെയ്പ്പ്. ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഞായറാഴ്ച ഫിലാൽഡൽഫിയയിലാണ് ആക്രമണം നടന്നത്. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോയാണ് മരിച്ചത്. 21 വയസായിരുന്നു.

Read Also: പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബെലറൂസ് പ്രസിഡന്റ് ആശുപത്രിയില്‍, വിഷാംശം ഉള്ളില്‍ ചെന്നു:അതീവ ഗുരുതരാവസ്ഥയില്‍

ദീർഘകാലമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ജൂഡിന്റേത്. ജോലി കഴിഞ്ഞ് മടങ്ങവെയാണ് ജൂഡിന് നേരെ വെടിവെയ്പ്പ് ഉണ്ടായത്. അജ്ഞാത സംഘമാണ് ജൂഡിന് നേരെ വെടിയുതിർത്തത്. പരിക്കേറ്റ ജൂഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫിലാഡൽഫിയയിൽ തന്നെ ജൂഡിന്റെ മൃതദേഹം സംസ്‌കരിക്കും.

Read Also: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button