ലക്‌നൗ: ഹിന്ദുവാണെന്ന തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി പ്രണയവും ലിവിംഗ് ടുഗദറും ഗര്‍ഭിണിയായപ്പോള്‍ വിഷം നല്‍കി കൊലപ്പെടുത്തി. ഷാജഹാന്‍പൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലഖിംപൂര്‍ ജില്ലയിലെ പാലിയ സ്വദേശിയായ സീമ ഗൗതം എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് നവീദ്, ഫര്‍ഹാന്‍ ഖാന്‍ എന്നീ രണ്ട് യുവാക്കള്‍ അറസ്റ്റിലായി.
Read Also; മണമില്ലാത്ത സിഗരറ്റ് സംസ്ഥാനത്ത് വ്യാപകം: ആവശ്യക്കാരിൽ കൂടുതലും സ്ത്രീകൾ
നവീദ് ഹിന്ദുവാണെന്ന് പറഞ്ഞ് 23 കാരിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ ലിവിംഗ് ടുഗതറില്‍ താമസിക്കാന്‍ തുടങ്ങി. ഒരു സ്വകാര്യ കണ്ണാശുപത്രിയില്‍ ജോലി ചെയ്യുന്ന സീമ ഗൗതമിനൊപ്പം മുറിയെടുത്താണ് നവീദ് താമസിച്ചിരുന്നത്. എന്നാല്‍,അധികം വൈകാതെ നവീദ് യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സീമ ഗൗതമിന്റെ പേര് സോയ സിദ്ദിഖി എന്നാക്കാനും ശ്രമം നടത്തി.
എന്നാല്‍ ഇതിനിടയില്‍ ഗര്‍ഭിണിയായതോടെ മതം മാറ്റത്തിന് വിസമ്മതിച്ച യുവതിയെ നവീദ് തന്റെ സഹായികളുടെ സഹായത്തോടെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു.
മെയ് 27 ശനിയാഴ്ച രാത്രിയോടെ വിഷം ഉള്ളില്‍ ചെന്ന യുവതിയെയും കൊണ്ട് നവീദും ഒരു സുഹൃത്തുക്കളെയും കൂട്ടി ആശുപത്രിയിലെത്തിയെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. യുവതി 6 മാസം ഗര്‍ഭിണിയായിരുന്നു. നവീദിന്റെയും കൂട്ടരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിനിടയില്‍ യുവതിയുടെ മൃതദേഹം ബലമായി കൊണ്ടുപോകാന്‍ നവീദ് ശ്രമിച്ചു.
എന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായ നവീദും സുഹൃത്തുക്കളും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഭവസ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments