Latest NewsNewsBusiness

സമ്പദ് വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവ് സമ്മാനിച്ച് ലിസ്റ്റഡ് കമ്പനികൾ, കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയത് കോടികളുടെ ലാഭവിഹിതം

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ ലാഭവിഹിതം സമ്മാനിച്ചത് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ആണ്

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവ് സമ്മാനിച്ച് രാജ്യത്തെ പ്രമുഖ ലിസ്റ്റഡ് കമ്പനികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം 3.26 ലക്ഷം കോടി രൂപയുടെ ലാഭവിഹിതമാണ് ഓഹരി നിക്ഷേപകർക്ക് കമ്പനികൾ നൽകിയത്. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 26 ശതമാനം അധികമാണ് ഇത്തവണ നൽകിയ ലാഭവിഹിതം. കൂടാതെ, വിവിധ കമ്പനികളുടെ ലാഭവിഹിത അനുപാതം 2021-22ലെ 34.66 ശതമാനത്തിൽ നിന്നും 41.46 ശതമാനമായി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ ലാഭവിഹിതം സമ്മാനിച്ചത് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ആണ്. മുൻ വർഷത്തേക്കാൾ 167.4 ശതമാനം വർദ്ധനവോടെ 42,090 കോടി രൂപയുടെ ലാഭവിഹിതമാണ് ടിസിഎസ് നൽകിയത്. ഖനന രംഗത്തെ കമ്പനിയായ വേദാന്തയാണ് രണ്ടാം സ്ഥാനം നേടിയത്. വേദാന്തയുടെ ലാഭവഹിതം 126 ശതമാനം വർദ്ധനവോടെ 37,758 കോടിയാണ്. 319 ശതമാനം വർദ്ധനവോടെ 31,899 കോടി രൂപയുടെ ലാഭവിഹിതവുമായി ഹിന്ദുസ്ഥാൻ സിങ്ക് മൂന്നാം സ്ഥാനത്താണ്. കോവിഡ് മഹാമാരി വിട്ടകന്നതോടെയാണ് വിപണിയിൽ വീണ്ടും കുതിപ്പ് തുടരാൻ കമ്പനികൾക്ക് സാധിച്ചത്.

Also Read: ‘നമ്മുടെ ചാമ്പ്യൻമാരോട് ഇത്തരത്തിൽ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകം’: അപർണ ബാലമുരളി

shortlink

Related Articles

Post Your Comments

Related Articles


Back to top button