Latest NewsIndiaNews

അനധികൃതമായി പ്രവേശിച്ച ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തിരിച്ചയക്കും: സുവേന്ദു അധികാരിയുടെ പരാമർശത്തിനെതിരെ തൃണമൂൽ

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയ എല്ലാവരും അവരുടെ മതം നോക്കാതെ മടങ്ങി പോവണമെന്ന് പറഞ്ഞ ബിജെപി എംഎൽഎ സുവേന്ദു അധികാരിയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത്. സുവേന്ദു അധികാരി ജനങ്ങളുടെ മതവികാരം കൊണ്ടാണ് കളിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു.

‘അനധികൃതമായി പ്രവേശിച്ച ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തിരിച്ചയക്കുമെന്ന് പറഞ്ഞ സുവേന്ദു അധികാരി മതവികാരം വെച്ചാണ് കളിക്കുന്നത്. ദേശീയ പൗരത്വ രജിസ്‌റ്ററിനെയും പൗരത്വ ഭേദഗതി നിയമത്തെയും ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. എന്നാൽ, ഇത് അവരുടെ പാർട്ടി നയമാണോ എന്ന് ബിജെപി നേതാക്കളോട് ചോദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സുപ്രധാന പദവി വഹിക്കുന്ന അധികാരിയുടെ പ്രസ്‌താവനയിൽ ബിജെപി നിലപാട് വ്യക്തമാക്കണം,’ തൃണമൂൽ വക്താവ് കുനാൽ ഘോഷ് വ്യക്തമാക്കി.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

‘മുൾക്കമ്പി മുറിച്ചുകടന്ന എല്ലാവരും മുള്ളുവേലിയുടെ മറുവശത്തേക്ക് മടങ്ങണം, അത് ഹിന്ദുക്കളായാലും മുസ്ലീങ്ങളായാലും. അനധികൃതമായി അതിർത്തി കടന്നവരെ വച്ചുപൊറുപ്പിക്കില്ല.’ എന്നായിരുന്നു സുവേന്ദു അധികാരിയുടെ പ്രസ്താവന. മാൾഡയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കവെയാണ് സുവേന്ദു അധികാരി ഇക്കാര്യം വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button