മലപ്പുറം: പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും അറസ്റ്റിൽ. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പൻ (50),മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
Read Also : വിദ്യയുടെ ദേവതയായ സരസ്വതീദേവിയെ പ്രാർത്ഥിക്കുന്നതിന്റെ ഗുണങ്ങൾ
സ്കൂളിലെ കൗൺസിലിങിനിടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സി ഐ ബഷീർ, ചിറക്കൽ എസ് ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ പോക്സോ പ്രകാരം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Post Your Comments