Latest NewsIndiaNews

മതം മാറി, വിവാഹം കഴിച്ചത് ഭീകരനെ, ഇപ്പോള്‍ ഹിന്ദുമതത്തോട് വെറുപ്പ്: ഭൂമിക എന്ന ഹുദയുടെ ജീവിതം

അച്ഛന് കേന്ദ്രസര്‍ക്കാരിലായിരുന്നു ജോലി

ഭോപ്പാല്‍ : എടിഎസ് ഹിസ്ബുത്തഹ്‌രീറിന്റെ ഭാഗമായ ഭീകരസംഘത്തെ മധ്യപ്രദേശില്‍ നിന്നും അടുത്തിടെയാണ് പിടികൂടിയത്. അറസ്റ്റിലായ ഭീകരരില്‍ ഒരാളായ യാസിര്‍ വിവാഹം ചെയ്തത് മതപരിവര്‍ത്തനം നടത്തിയ ഹിന്ദു പെണ്‍കുട്ടിയെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു . എം ബി എക്കാരിയായ ഭൂമികയെയാണ് ഇയാൾ വിവാഹം കഴിച്ചത്. 2018ൽ മഹാരാഷ്‌ട്ര സ്വദേശി  ഭൂമിക ഇസ്ലാം മതം സ്വീകരിച്ച്‌ ഹുദ എന്ന പേര് സ്വീകരിച്ചിരുന്നു. അതിനു ശേഷമാണ് യാസിറുമായുള്ള വിവാഹം.

2015ല്‍ കോളേജ് പഠനകാലത്ത് സുഹൃത്തുക്കളുടെ വാക്കുകേട്ടാണ് മുസ്ലീമാകാൻ തീരുമാനിച്ചെന്നു ഹുദ പറയുന്നു. അച്ഛന് കേന്ദ്രസര്‍ക്കാരിലായിരുന്നു ജോലി. മതം മാറിയതോടെ വീട്ടുകാര്‍ ഉപേക്ഷിച്ചു 2 വര്‍ഷം സുഹൃത്തുക്കളോടൊപ്പം താമസിക്കുകയായിരുന്നു ച്ചതിന് ശേഷമാണ് ഹുദ യാസിറിനെ വിവാഹം കഴിച്ചത്.
യാസിറിന്റെ അറസ്റ്റിന് ശേഷം അള്ളാഹു അവനെ ഈ കുഴപ്പത്തില്‍ നിന്ന് കരകയറ്റുമെന്നും ഹുദ പറയുന്നു.

read also: മഹാകാല്‍ ഇടനാഴിയിലെ ഏഴ് സപ്തഋഷി വിഗ്രഹങ്ങളില്‍ ആറെണ്ണവും തകര്‍ന്നു

യാസിറിന്റെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കാൻ അനുമതി നല്‍കിയിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ബുര്‍ഖ ധരിച്ച്‌ സംസാരിക്കാൻ അനുമതി നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ ഹുദയുടെ വാക്കുകൾ ഇങ്ങനെ,

‘ഹിന്ദുക്കള്‍ക്കിടയില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചാല്‍ അതിനെ എങ്ങനെ വളര്‍ത്തണമെന്നറിയാതെ കുടുംബം പിരിമുറുക്കത്തിലാകുകയും കുടുംബം കടക്കെണിയിലാകുകയും ചെയ്യുന്നുവെന്നാണ് ഹുദയുടെ വാദം. ഇസ്ലാമില്‍, മകളെ ജന്നത്തിന്റെ താക്കോല്‍ എന്ന് വിളിക്കുന്നു. ഇതോടൊപ്പം, ഇസ്‌ലാമില്‍ ലളിതവും ചെലവു കുറഞ്ഞതുമായ വിവാഹവുമാണുള്ളത് . ഹിന്ദുക്കള്‍ക്കിടയില്‍ വ്യത്യസ്ത ദൈവങ്ങളാണ് ഉള്ളത് . ഇസ്ലാമില്‍ ഒരു അള്ളാഹു മാത്രമേ ആരാധിക്കപ്പെടുന്നുള്ളൂ, ഹിന്ദുക്കള്‍ക്ക് ഓരോ ദിവസവും വ്യത്യസ്ത ദൈവങ്ങളുണ്ട്. ശാസ്ത്രത്തെ നിരാകരിച്ച ഹുദ ഈ ലോകത്തെ നിയന്ത്രിക്കുന്നത് അള്ളാഹുവാണെന്നു’- ഹുദ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button