തിരുവനന്തപുരം: തീരദേശ മേഖലകളുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശമേഖലയിൽ വാസയോഗ്യമായ വീട് യാഥാർത്ഥ്യമാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ പ്രധാനമാണ്. അപകടരഹിതമായ മത്സ്യബന്ധനത്തെയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ നടപടി സ്വീകരിക്കും. അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടികൾ കർശനമാക്കും. തീരദേശ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments