ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് രംഗത്ത്. വാട്സ്ആപ്പ് അക്കൗണ്ടുകളിൽ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിന് പകരം, യൂസർ നെയിം തെളിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ഈ ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകൾ വാട്സ്ആപ്പ് നൽകിയിരുന്നു. ഫോൺ നമ്പറിന് പകരം അക്കൗണ്ട് തിരിച്ചറിയാൻ പ്രത്യേക യൂസർ നെയിം ആണ് സെറ്റ് ചെയ്യാൻ സാധിക്കുക.
യൂസർ നെയിം തിരഞ്ഞെടുക്കുന്ന ഫീച്ചർ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകാൻ കഴിയുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. നിലവിൽ, ഫോൺ നമ്പർ ഉപയോഗിച്ചാണ് ആളുകളെ തിരിച്ചറിയുന്നത്. ഇത് ഉപഭോക്താക്കൾക്ക് പലതരത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് പദ്ധതിയിട്ടത്. പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.
Post Your Comments