മിനി സ്ക്രീനിലും ബിഗ്ഗ് സ്ക്രീനിലും പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നീലിമ റാണി. കുടുംബ ജീവിതത്തെക്കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചത് ശ്രദ്ധ നേടുന്നു.
’21 വയസ്സില്‍ ഞാന്‍ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുമ്പോള്‍ തന്റെ അമ്മ എന്നെ ചോദ്യം ചെയ്തു. അതിന് മറുപടി പറയേണ്ടതും അമ്മയെ കൊണ്ട് സമ്മതിക്കേണ്ടതും എന്റെ ഉത്തരവാദിത്വം ആണ്. അതേ സമയം പുറത്തുള്ള ആള് എന്തിന് നീ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുന്നു എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം പറയുക എന്നതിനപ്പുറം അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല’- നീലിമ പറഞ്ഞു.
‘എന്റെ ജീവിതം എന്റെ തീരുമാനവും ചോയിസുമാണ്. അത് ഞാന്‍ ജീവിയ്ക്കും. എന്നെ ചുറ്റി നില്ക്കുന്ന സര്‍ക്കിളില്‍ ഉള്ളവരോട് അല്ലാതെ അതിന് ഞാന്‍ കാരണങ്ങള്‍ നിരത്തേണ്ട ആവശ്യം ഇല്ല. അതേ സമയം അവര്‍ക്ക് ചോദിക്കാം, അതിന് മറുപടി പറയാം. സോഷ്യല്‍ മീഡിയ കമന്റുകള്‍ ഒന്നും എന്നെ ബാധിക്കാറില്ല, കമന്റ് കണ്ടാല്‍ അത് ഡിലീറ്റ് ചെയ്ത് അയാളെ പോയി ബ്ലോക്ക് ചെയ്യും. അത്ര മാത്രം.
പതിനഞ്ച് വര്‍ഷമായി മനോഹരമായ ദാമ്പത്യ ജീവിതം ജീവിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയില്‍ രണ്ട് സുന്ദരികളായ മക്കളെയും കിട്ടി. പരസ്പരം മനസ്സിലാക്കിയും വലുതായി ഒന്നും പ്രതീക്ഷിക്കാതെയും പോകുന്നത് കൊണ്ടാവാം ഇത്രയും വര്‍ഷം ഇതുപോലെ ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്നത്. ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഹസ്ബന്റ് ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ എന്റെ ഭര്‍ത്താവിന്റെ പേര് മാത്രമേ പറയൂ’- എന്നും നീലിമ അഭിപ്രായപ്പെട്ടു.
Post Your Comments