KeralaCinemaMollywoodLatest NewsNewsEntertainment

‘ദ കേരള സ്‌റ്റോറി’സത്യമല്ല: സിനിമയ്‌ക്കെതിരെ കമല്‍ ഹാസന്‍

വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’യെ വിമർശിച്ച് നടൻ കമല്‍ ഹാസന്‍. സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ ഹാസന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു നടന്റെ വിമർശനം. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരെന്നും അത് ശരിക്കും സത്യമായിരിക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

‘ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല’, എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

അതേസമയം, പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button