തിരുവനന്തപുരം: അയൽവാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രതി സുധി(32)യ്ക്ക് എട്ട് വർഷം കഠിന തടവും 35000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ ഉത്തരവിൽ പറയുന്നു. പിഴ തുക പീഡനമേറ്റ കുട്ടിക്ക് നൽകണം.
2021 ഫെബ്രുവരി 18-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ആർ. രതീഷ്, എസ്. ശ്യാമകുമാരി എന്നിവരാണ് കേസ് അന്വേഷിച്ചത്.
Read Also : ഇന്ത്യ- പാക് അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകളുടെ സാന്നിധ്യം, വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന
പ്രോസിക്യൂഷൻ പത്തൊമ്പത് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, എം. മുബീന, ആർ.വൈ. അഖിലേഷ് ഹാജരായി.
Post Your Comments