തൊടുപുഴ: വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്.
ഹലീമ മുറിക്കുള്ളില്‍ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും ഇസ്മായിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇസ്മായില്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനായ മകന് മാഹിന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ അനക്കമറ്റ് കിടക്കുന്ന ഹലീമയെ കണ്ടു.
ഈ സമയം മൊബൈലില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ഇസ്മായിലിന്റെ സഹോദരനും വീട്ടിലെത്തിയിരുന്നു. പിന്നീട് അയല്‍ക്കാരെയും വിവരമറിയിച്ച് വീടിന്റെ വാതില്‍തുറന്ന് പരിശോധിച്ചപ്പോഴാണ് ഇസ്മായിലിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
Post Your Comments